Your Image Description Your Image Description

ദുബായ്: ഏഷ്യാ കപ്പ് മത്സരത്തിൽ പാകിസ്ഥാൻ താരങ്ങൾക്ക് കൈകൊടുക്കരുതെന്ന് ഇന്ത്യൻ ടീം അംഗങ്ങൾക്ക് നിർദേശം നൽകിയത് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറാണെന്ന് റിപ്പോർട്ട്. പാകിസ്ഥാനുമായുള്ള മത്സരത്തിന് മുൻപ് കർശനമായ ഈ നിർദേശം ഗംഭീർ താരങ്ങൾക്ക് നൽകിയിരുന്നതായാണ് വിവരം.

മത്സരം കഴിഞ്ഞപ്പോൾ പാക് താരങ്ങൾ ഹസ്തദാനത്തിനായി കാത്തുനിന്നെങ്കിലും, ഗംഭീറിൻ്റെ നിർദേശമനുസരിച്ച് ഇന്ത്യൻ താരങ്ങൾ അവരെ അവഗണിച്ച് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പാക് താരങ്ങളുമായുള്ള ഹസ്തദാനം ഒഴിവാക്കുക എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് മുഖ്യ പരിശീലകനായ ഗൗതം ഗംഭീറാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഗൗതം ഗംഭീർ, പാകിസ്ഥാൻ താരങ്ങളുമായി കൈകൊടുക്കുന്നതും വാക്പോരിൽ ഏർപ്പെടുന്നതും ഒഴിവാക്കാൻ ഇന്ത്യൻ കളിക്കാർക്ക് നിർദേശം നൽകിയെന്ന് റിപ്പോർട്ട്. മത്സരത്തിന് മുൻപ് പരിശീലകൻ ഈ നിർദേശം നൽകിയതായാണ് ടെലികോം ഏഷ്യ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഇന്ത്യൻ ഡ്രെസ്സിങ് റൂമിൽ പോലും ഈ വിഷയത്തിൽ ചർച്ചകൾ നടന്നതായി റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന വിമർശനങ്ങളെ തുടർന്ന് സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ള താരങ്ങൾ തങ്ങളുടെ ആശങ്കകൾ പരിശീലകൻ ഗൗതം ഗംഭീറിനെ അറിയിച്ചിരുന്നു. കളിക്കാർ സോഷ്യൽ മീഡിയ ഉപയോഗം കുറച്ച് കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗംഭീർ നിർദേശിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

Related Posts