Your Image Description Your Image Description

കണ്ണൂര്‍: കണ്ണൂർ പയ്യന്നൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെയിന്‍റിങ് തൊഴിലാളി മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി ടി വി സുകേഷാണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു അപകടം.

പയ്യന്നൂരില്‍ നിന്നും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സുകേഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരെവന്ന പിക്കപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പയ്യന്നൂര്‍ ബി കെ എം ജംഗ്ഷനിൽ മിന ബസാറിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുകേഷിനെ പരിയാരം ഗവണ്‍മെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.

Related Posts