
പത്തനംതിട്ട: പമ്പയിൽ കുളിക്കുന്ന അയ്യപ്പഭക്തർ കുളിച്ച ശേഷം വസ്ത്രം പുഴയിൽ ഉപേക്ഷിക്കുന്ന സ്വഭാവം വീണ്ടും തുടരുകയാണെന്നും ഇത് കർശനമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ. ഇവിടെ വസ്ത്രങ്ങൾ നീക്കം ചെയ്യുന്നതിന് വെള്ളത്തിൽ ഇറങ്ങാൻ സന്നദ്ധരായ ആളുകളെ കൂടുതൽ നിയോഗിക്കും. മൂന്നു മണിക്കൂർ കൂടുമ്പോഴെങ്കിലും മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
അന്നദാനം നടക്കുന്ന ഇടങ്ങളിൽ സി.സി.ടി.വി വയ്ക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, കോന്നി എം എൽ എ കെ യു ജനീഷ് കുമാർ, മെമ്പർമാരായ അഡ്വ. കെ.രാജു ,അഡ്വ. പി.ഡി.സന്തോഷ് കുമാർ, എ ഡി ജി പി പി.വിജയൻ ,സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ജി.ജയദേവ് ,ശബരിമല എ ഡി എം ദിലീപ് കെ.കൈനക്കര, എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാർ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
