പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം ; പ്രതി അറസ്റ്റിൽ

മലപ്പുറം : വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നമ്പ്യാടന്‍ വീട്ടില്‍ വിജയന്‍ മകന്‍ വിനീഷിനെ അറസ്റ്റ് ചെയ്‌തത്‌. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും.

ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കുമെന്നാണ് വിവരം. പ്രതിയുടെ സിഡിആര്‍ എടുക്കും.
അപകടം ഫെന്‍സിങിന് വൈദ്യുതി എടുക്കാന്‍ വേണ്ടി സ്ഥാപിച്ച കമ്പിയില്‍ നിന്നെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നു. BNS 105 വകുപ്പ് പ്രകാരമാണ് കേസ്. അനന്തുവിന്റെ പോസ്റ്റുമോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *