Your Image Description Your Image Description

പത്തനംതിട്ട: തിരുവല്ലയിൽ 40കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. മണിമലയാറിന് കുറുകെയുളള റെയില്‍വേ പാലത്തിന് സമീപമാണ് പ്രവീണിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം എടത്വായിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് കോളേജ് വിദ്യാർത്ഥി മരിച്ചത്. എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാൽ ജോയിച്ചൻ്റെ മകൻ ലിജുമോൻ (18) ആണ് അപകടത്തിൽ മരിച്ചത്. കൂടെ ഉണ്ടായിരുന്ന എടത്വാ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം ആണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts