പണമിടപാടിന് ഫീസ്;ഇന്ത്യക്കാർക്ക് ബാധകമല്ലെന്ന് എമിറേറ്റ്സ് എന്‍ബിഡി

അബുദാബി: ഇന്ത്യയടക്കം ചില രാജ്യങ്ങളിലേക്ക് ഡയറക്ട് റെമിറ്റ് സംവിധാനം വഴി അന്താരാഷ്ട്ര പണമിടപാട് നടത്തുന്നതിന് ഫീസ് ഈടാക്കില്ലെന്ന് വ്യക്തമാക്കി എമിറേറ്റ്സ് എന്‍ബിഡി. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ഈജിപ്ത്, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാര്‍ക്കും സൗജന്യമായി പണം അയയ്ക്കാനാകും.

ഡ​യ​റ​ക്ട്​ റെ​മി​റ്റ്​ സം​വി​ധാ​നം വ​ഴി അ​ന്താ​രാ​ഷ്ട്ര പ​ണ​മി​ട​പാ​ട്​ ന​ട​ത്തു​മ്പോ​ൾ 26.25 ദി​ർ​ഹം ഫീ​സ്​ ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നമാണ് ഇന്ത്യയടക്കം ഏതാനും രാജ്യങ്ങളെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ഫീ​സ്​ ഈ​ടാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വാര്‍ത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് ബാങ്ക് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *