Home » Blog » kerala Max » പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
17

കോട്ടയം: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. മണാലിയില്‍ നിന്ന് മടങ്ങിയ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബംഗയിലെ മജാരി ഗ്രാമത്തിന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ്അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

പഞ്ചാബിലെ എല്‍പിയു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കോട്ടയം കടുത്തുരുത്തി സ്വദേശി ജോസ്‌ന ജോര്‍ജാണ് മരിച്ച മലയാളി. പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെ (LPU) രണ്ടാം വർഷ എം.ബി.എ ലോജിസ്റ്റിക്‌സ് വിദ്യാർത്ഥിനിയായിരുന്നു ജോസ്‌ന. കോളേജിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം പഠനയാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് പഞ്ചാബിലെ ലുധിയാനയ്ക്ക് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തിൽപ്പെട്ട ബസിൽനിന്ന് പുറത്തേക്ക് തെറിച്ച് വീണ ജോസ്‌ന ഉൾപ്പെടെയുള്ളവരുടെ മുകളിലേക്ക് ബസ് മറിയുകയായിരുന്നു. മൂന്നുപേരാണ് അപകടത്തിൽ മരിച്ചത്. അപകടവിവരം അറിഞ്ഞ് ജോസ്‌നയുടെ പിതാവും മറ്റ് ബന്ധുക്കളും പഞ്ചാബിലേക്ക് പുറപ്പെട്ടു.

റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ ജോർജിന്റെയും സ്വപ്നയുടെയും മകളാണ് ജോസ്‌ന. ജോഫിൻ, ജോസ്ഫിൻ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *