Your Image Description Your Image Description

നോമ്പുകാലത്ത് ചാമ്പ്യൻസ് ട്രോഫിക്കിടെ വെള്ളം കുടിച്ചതിൽ പ്രതികരണവുമായി ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി രം​ഗത്ത്. അന്ന് നോമ്പെടുക്കാതെ താരം എനര്‍ജി ഡ്രിങ്ക് കുടിച്ച സംഭവത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ താരം അന്ന് അതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൻിതാ മാസങ്ങൾക്ക് ശേഷം ആ വിവാദങ്ങളോട് പ്രതികരിക്കുകയാണ് താരം.

വിശുദ്ധഗ്രന്ഥമായ ഖുർആനിൽ പോലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ നോമ്പെടുക്കാതിരിക്കാന്‍ വിശ്വാസികളെ അനുവദിച്ചിട്ടുണ്ടെന്ന് മുഹമ്മദ് ഷമി പറഞ്ഞു. രാജ്യത്തിന് വേണ്ടി എത്ര മികച്ച പ്രകടനം നടത്തിയാലും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ താന്‍ പരിഹാസങ്ങള്‍ക്കും വെറുപ്പിനും ഇരയാകാറുണ്ടെന്നും ഷമി കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളില്‍ വരുന്ന ട്രോളുകളും കമന്‍റുകളുമൊന്നും താനിപ്പോള്‍ ശ്രദ്ധിക്കാറില്ലെന്നും ഷമി പറഞ്ഞു.

അതേസമയം ചാമ്പ്യൻസ് ട്രോഫിയിലെ ഓസീസിനെതിരെയുള്ള സെമി ഫൈനല്‍ മത്സരത്തിനിടെയാണ് വിവാദത്തിനാധാരമായ സംഭവം ഉണ്ടായത്. പന്തെറിഞ്ഞശേഷം ബൗണ്ടറിക്കറികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷമി എനര്‍ജി ഡ്രിങ്ക് കുടിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

Related Posts