Your Image Description Your Image Description

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഇക്കോ ഷോപ്പ് തുറന്നു. കൃഷിത്തോട്ടത്തിലെ ഉത് പന്നങ്ങൾ സംഭരിക്കാനും പ്രദർശിപ്പിക്കാനും വിൽക്കുന്നതിനും കഴിയുന്ന വിധത്തിൽ വിപുലമായ സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കി സജ്ജീകരിച്ചിരിക്കുന്ന ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു.

സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാമുകളിലൊന്നായി മാറിയ നേര്യമംഗലം ഫാമിന്റെ അനന്തമായ സാധ്യതകൾ മലയോര ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി മാറുമെന്ന് എം.പി പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽസി ജോർജ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ജില്ലാ കൃഷി ഓഫീസർ ഷേർളി സക്കറിയാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സനിത റഹീം, കെ.കെ ദാനി, റാണിക്കുട്ടി ജോർജ്, ശാരദ മോഹൻ, മറ്റ് ജനപ്രതിനിധികളായ പി.എം കണ്ണൻ, ഷൈജന്റ് ചാക്കോ, ജിൻസിയ ബിജു, ഫാം കൗൺസിൽ അംഗങ്ങളായ പി.എം ശിവൻ, കെ.പി വിജയൻ ,എം.വി യാക്കോബ്, ബിജു ചുളളിയിൽ, ജെയ്മോൻ ജോസ്, പി.സി ജോർജ്, കൃഷി വകുപ്പ് ഉപഡയറക്ടർ മാരായ ടി.ഒ ദീപ, ഇന്ദു ജി. നായർ, ഫാം സൂപ്രണ്ട് ജാസ്മിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts