നേരെ നില്‍ക്കാന്‍ കാലുകള്‍ പോലുമില്ല: പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍ രംഗത്ത്. ഇന്ത്യയുമായി താരതമ്യം ചെയ്താണ് ചില മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍ നിലവിലെ ടീമിനെ വിമര്‍ശിച്ചത്. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെയാണ് മുന്‍ താരങ്ങള്‍ പാക് ടീമിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും നിലവാരം വെച്ച് നോക്കുമ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബഹുദൂരം പിന്നിലാണെന്ന് മുന്‍ പാക് താരം ബാസിദ് ഖാന്‍ പറഞ്ഞു. ഐസിസി ടൂര്‍ണമെന്റുകള്‍ വിജയിച്ചിട്ടുണ്ടെന്ന് വെച്ച് ഒരിക്കലും പാക് ടീം മികച്ചതാണെന്ന് പറയാന്‍ കഴിയില്ലെന്നും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ക്രിക്കറ്റിന് നേരെ നില്‍ക്കാന്‍ കാലുകള്‍ പോലുമില്ലെന്നായിരുന്നു മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പറായ റാഷിദ് ലത്തീഫിന്റെ വിമര്‍ശനം.

More From Author

Leave a Reply

Your email address will not be published. Required fields are marked *