Your Image Description Your Image Description

ആധുനിക രീതികളിലൂടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുഴിത്തുറ സർക്കാർ ഫിഷറിസ് ഹയർ സെക്കൻഡറി സ്കൂളിലെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലര കോടി രൂപ ചിലവിലാണ് കെട്ടിടം നിർമ്മിച്ചത്. തീരദേശ സംരക്ഷണത്തിനായി ബഡ്ജറ്റിൽ 100 കോടി രൂപ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി വകയിരുത്തി. ജിയോ ട്യൂബ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ തീര മേഖലയിൽ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടു പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts