നൂഡിൽസിനൊപ്പം ഉറുമ്പുകളെ നൽകുന്നത് വളരെ മോശമാണ്’; ഓർ‍‍ഡർ ചെയ്ത മാഗിയിൽ ചത്ത ഉറുമ്പുകൾ

സെപ്‌റ്റോ കഫേയിൽ നിന്ന് ഓർഡർ ചെയ്ത മാഗിയിൽ ഉറുമ്പുകളെ കണ്ടെത്തിയ സംഭവം ഇൻസ്റ്റഗ്രാമിലടക്കം വലിയ ചർച്ചകൾക്ക് വഴി വക്കുകയാണ്. ഇൻഫ്ലുവൻസറായ സുക്മീത് കൗറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഇത്തരമൊരു ആരോപണമുയർന്നിരിക്കുന്നത്.

ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം, നൂഡിൽസിനൊപ്പം ഉറുമ്പുകളെ നൽകുന്നത് വളരെ മോശമാണ് എന്നാണ് യുവതി പോസ്റ്റിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 2.3 മില്യണ്‍ ആളുകളാണ് ഈ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതു വരെ കണ്ടിരിക്കുന്നത്. ഒരു ക്വിക്ക്-കൊമേഴ്‌സ് ഫുഡ് ഡെലിവറി സർവ്വീസാണ് സെപ്‌റ്റോ കഫേ. 10 മിനിറ്റിനുള്ളിൽ റെഡി-ടു-ഈറ്റ് ഭക്ഷണവും പാനീയങ്ങളും ആവശ്യക്കാരിലേക്ക് എത്തിക്കും വിധമാണ് ഇവരുടെ പ്രവ‍ർത്തന രീതി.

അതേ സമയം പ്രതികരണവുമായി സെപ്‌റ്റോയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ആയ സെപ്‌റ്റോ നൗ രംഗത്തെത്തിയിട്ടുണ്ട്. സെപ്റ്റോ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ഗൗരവതരമായാണ് കാണുന്നത്. നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും സെപ്റ്റോ കമന്റ് ചെയ്തിട്ടുണ്ട്. ഓർഡർ വിശദാംശങ്ങൾ നൽകാനും സെപ്റ്റോയുടെ ആവശ്യം. ഇതിന് പിന്നാലെ റീഫണ്ട് ലഭിച്ചുവെന്ന് യുവതി പ്രതികരിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *