Home » Blog » kerala Max » നിവേധ്യ മക്കളെ വെള്ളത്തിൽ മുക്കിക്കൊന്നത് അതീവ ക്രൂരമായി;മകളെ ടാങ്കില്‍ മുക്കിപ്പിടിച്ചു; മൂന്നുവയസുകാരനെ വെള്ളത്തില്‍ അമര്‍ത്തി
palakkad-menonpara-mother-confession-children

പാലക്കാട് മേനോന്‍പാറയില്‍ പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ്. അഞ്ചുവയസുകാരിയെ ടാങ്കില്‍ മുക്കിപ്പിടിച്ചും, മൂന്നുവയസുകാരനെ വെള്ളത്തിലേക്ക് തള്ളിയിട്ട് മുതുകില്‍ അമര്‍ത്തിയുമാണ് കൊന്നതെന്ന് അമ്മ നിവേദ്യ പൊലീസിനോട് സമ്മതിച്ചു. കുട്ടികള്‍ വെള്ളത്തില്‍ കളിക്കുന്നതിനിടെയാണ് ക്രൂരകൃത്യം. സ്വതന്ത്രമായി ജീവിക്കാന്‍ കുട്ടികള്‍ തടസമായതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമായതെന്നും നിവേദ്യ മൊഴി നല്‍കി.

കുളിമുറിയിലെ സിമന്‍റ് ടാങ്കിനരികില്‍ കളിക്കുകയായിരുന്ന മകള്‍ ജനിഫര്‍ ജൂലിയറ്റിന്‍റെ തലയില്‍ ബലമായി പിടിച്ച് വെള്ളത്തില്‍ മുക്കി മരണം ഉറപ്പാക്കിയെന്നും പിന്നീട് അടുത്ത് കളിച്ച് കൊണ്ടു നിന്ന മകന്‍ റോബിനെ വെള്ളത്തിലേക്ക് എടുത്തിട്ട് മുതുകില്‍ പിടിച്ച് താഴ്ത്തിയെന്നാണ് നിവേദ്യ പറയുന്നത്. എന്നാല്‍ ഈ കുറ്റസമ്മതം പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

 

 

 

Leave a Reply

Your email address will not be published. Required fields are marked *