Your Image Description Your Image Description

നിലമ്പൂര്‍: യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകള്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കുമെന്ന് കണ്ട് യുഡിഎഫില്‍ നിന്നും എം. സ്വരാജിന് ലഭിച്ചുവെന്നാണ് ആരോപണം. മണ്ഡലത്തില്‍ ഇന്ന് നടത്തിയ ഫീല്‍ഡ് സ്റ്റഡിയില്‍ നിന്നാണ് തനിക്ക് ഇക്കാര്യം മനസ്സിലായതെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നാളെ രാവിലെ 8 മണി മുതല്‍ വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നത് പോസ്റ്റല്‍ ബാലറ്റ് എണ്ണിയ ഫലങ്ങളായിരിക്കും. ആ സമയത്ത് വരുന്ന ഫലത്തില്‍ ആരും നിരാശരാകരുതെന്നും അന്‍വര്‍ പറയുന്നു. യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെങ്കിലും അതിനെയും മറികടന്ന് താന്‍ വിജയിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *