നിപ: രണ്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മ​ല​പ്പു​റം:  നിപ രോഗബാധിതയുമായി പ്രാഥമിക സമ്പർക്കത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ സാമ്പിൾ പരിശോധന ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ 75 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. ഇനി അഞ്ചുപേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്.

അതേ സമയം, മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 65കാരിയെ പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ഐ സി യു വിൽ പ്രവേശിപ്പിച്ചു. ഇവരുടേതടക്കമാണ് ഇന്ന് നെഗറ്റീവ് ആയ രണ്ടു പരിശോധന ഫലങ്ങൾ. കുറ്റിപ്പുറം സ്വദേശിയായ 27 കാരിയെയും ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *