Your Image Description Your Image Description

മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ഹൃദയപൂർവ്വം. ചിത്രം ബോക്സ് ഓഫീസിൽ തരംഗം തീർത്ത് മുന്നേറുകയാണ്. മോഹൻലാലിനൊപ്പം ഓണം റിലീസിനെത്തിയ ലോകയും തിയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ഹൃദയപൂർവ്വം സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നസ്‌ലെൻ. ഫീൽ ഗുഡ് വൈബ് ആണെന്നും സംഗീത് പ്രതാപിന്റെ അഭിനയം അതിശയിപ്പിച്ചെന്നുമാണ് നസ്‌ലെൻ പറഞ്ഞത്.

‘സിനിമ കണ്ടു, എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു, മുഴുവൻ സിനിമയും ഒരു നല്ല അനുഭവമായിരുന്നു, അതിൽ നിങ്ങൾ അതിശയകരമായിരുന്നു! സത്യം പറഞ്ഞാൽ, നിന്നെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട് സംഗീതേട്ടാ…’, നസ്‌ലെൻ കുറിച്ചു. ഇൻസ്റ്റാഗ്രാമം സ്റ്റോറിയിലുടെയാണ് നസ്‌ലെൻ ഇക്കാര്യം പങ്കുവെച്ചത്.

ഓണത്തിന് പ്രേക്ഷകർക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണ് ‘ഹൃദയപൂർവ്വം’ എന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. കുടുംബപ്രേക്ഷകർക്ക് ഒരുമിച്ച് തിയേറ്ററിൽ പോയി ആസ്വദിക്കാൻ പറ്റിയ ഒരു സിനിമയാണ് ഇതെന്നും അഭിപ്രായങ്ങളുണ്ട്. ഹൃദയപൂർവ്വം 50 കോടിയിലധികം നേടി മുന്നേറുകയാണ്. സംഗീത മാധവൻ നായർ, മാളവിക മോഹനൻ,സംഗീത് പ്രതാപ് എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Posts