Your Image Description Your Image Description

വാട്‌സ്ആപ്പ് വെബിൽ ചാറ്റുകളിൽ സ്‌ക്രോൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിച്ചതോടെ സമൂഹമാധ്യമങ്ങളിൽ പരാതികളുടെ വമ്പൻ നിരയാണ് എത്തിയത്. വാട്‌സ്ആപ്പിൽ വെബ് ചാറ്റില്‍ മുകളിലോട്ടോ താഴോട്ടോ സ്‌ക്രോൾ ചെയ്യാനാണ് ബുദ്ധിമുട്ട് വരുന്നത്. മൗസ് ഉപയോഗിച്ചോ ടച്ച്പാഡിലോ സ്‌ക്രോൾ ചെയ്യാൻ കഴിയുന്നില്ല, പെട്ടെന്ന് തന്നെ ഈ ബുദ്ധിമുട്ട് ഒഴിവാക്കി തരണമെന്നാണ് ഉപഭോക്താക്കളിൽ ഭൂരിഭാഗവും പരാതിയിൽ വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടത്.

അതേസമയം ഇതാദ്യമായല്ല വാട്‌സ്ആപ്പിന് ഇങ്ങനൊരു പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം അവസാനം ഇത്തരം പ്രശ്‌നമുണ്ടായതായി റെഡ്ഡിറ്റിൽ ചിലർ പരാതി പറഞ്ഞിരുന്നു. അന്ന് സ്‌ക്രോൾ ജമ്പുകളും ചാറ്റ് ഫ്രീസിങും സംഭവിച്ചിരുന്നു. അതേസമയം സ്ക്രോളിങ് പ്രശ്‌നം റിപ്പോർട്ട് ചെയ്തിട്ടും മെറ്റ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. മുന്‍പ് വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് തലവേദന സൃഷ്ടിച്ചത് മെസേജുകള്‍ അയക്കാന്‍ കഴിയാതെ വന്നതോടെയാണ്, ഇക്കഴിഞ്ഞ ഏപ്രിലിൽ 460ഓളം റിപ്പോർട്ടുകളാണ് രേഖപ്പെടുത്തിയത്. അതിൽ 81 ശതമാനവും ഇത്തരത്തിൽ മെസേജ് അയക്കാൻ കഴിയുന്നില്ലെന്ന് ആയിരുന്നു. 530 മില്യൺ ആളുകളാണ് ഇന്ത്യയിൽ മാത്രം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ലോകത്തുടനീളം അത് മൂന്നു ബില്യണോളമാണ്.

Related Posts