Your Image Description Your Image Description

ഇടുക്കി : കാന്തല്ലൂരില്‍ നാലുകിലോ ചന്ദനവുമായി ഒരാളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാന്തല്ലൂര്‍ ഒള്ളവയല്‍ സ്വദേശി തങ്കരാജി (52)നെയാണ് പിടിയിലായത്.

ഇയാളുടെ വീട്ടില്‍ നിന്ന് വില്‍പ്പനക്കായി എത്തിച്ച നാലുകിലോ ചന്ദനവും ഉദ്യോഗസ്ഥർ കണ്ടെടുത്തു. മണ്ണാര്‍ക്കാട് ചന്ദനക്കേസിലെ പ്രതി പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് കല്ലംതൊടി വീട്ടില്‍ മുഹമ്മദ് നാസറി (36)നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്കരാജിനെ പിടിച്ചത്.

മുഹമ്മദ് നാസറിന് ചന്ദനം നല്‍കിയതില്‍ ഒരാള്‍ തങ്കരാജാണ്. ഒള്ളവയലിലെ തങ്കരാജിന്റെ ഉടമസ്ഥതയിലുള്ള ചെറിയ റിസോര്‍ട്ടിന്റെ മറവിലാണ് ചന്ദനവില്‍പ്പന നടന്നിരുന്നത്. സ്വകാര്യ ഭൂമിയില്‍ നിന്നും വനഭൂമിയില്‍ നിന്നും ചന്ദനം മുറിച്ചുകടത്തുന്നവരില്‍ നിന്നാണ് തങ്കരാജ് ഇവ വാങ്ങിയിരുന്നത്.

ഏപ്രില്‍ 24-ന് മണ്ണാര്‍ക്കാട് പോലീസ്, വാഹനപരിശോധന നടത്തുന്നതിനിടയിലാണ് മുഹമ്മദ് നാസര്‍ 232 കിലോ ചന്ദനവുമായി പിടിയിലായത്. 35 ലക്ഷം രൂപ വരെ ലഭിക്കുന്ന ചന്ദനമാണ് പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts