Your Image Description Your Image Description

തിരുവനന്തപുരം : നാട്ടുകാർക്കും യാത്രക്കാർക്കും ഭീതിയായി തുടരുന്ന മണ്ണാർമല മാട് റോഡിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ് നൽകി എ കെ ശശീന്ദ്രൻ. ആർആർടികളെ നിയോഗിച്ച് പെട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും കൂടുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ രണ്ട് കൂടുകളാണ് സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. ആറ് നിരീക്ഷണ ക്യാമറകൾ വെച്ചെങ്കിലും പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഒരുമാസത്തിനിടെ നിരവധി തവണയാണ് പുലിയുടെ ദൃശ്യം കാമറയിൽ പതിയുന്നത്. സ്ഥിരമായി പുലിയെ കാണുന്ന മണ്ണാർമല മാട് പ്രദേശത്ത് വനം വകുപ്പ് കെണി സ്ഥാപിച്ചിട്ട് നാല് മാസത്തോളമായി.

 

 

 

 

 

 

Related Posts