Your Image Description Your Image Description

നവീകരിച്ച അലവിൽ അഞ്ചുകണ്ടിപ്പറമ്പ്- സ്കൂൾപാറ റോഡ്  കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സുഗമമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നത് നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് എംഎൽഎ പറഞ്ഞു. ചിറക്കൽ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം മികച്ച നിലയിൽ ഗതാഗത യോഗ്യമാക്കുവാൻ സാധിച്ചിട്ടുണ്ടെന്നും പുതുതായി റോഡുകൾ വേണ്ടുന്ന പ്രദേശങ്ങളിൽ അതിനുള്ള ഇടപെടലുകൾനടത്തുമെന്നും  അദ്ദേഹം പറഞ്ഞു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി അധ്യക്ഷയായി.

സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചുകണ്ടിപറമ്പ് റോഡ് ഉൾപ്പെടെ അഞ്ച് റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചിരുന്നു. അലവിൽ നിന്ന് ആരംഭിച്ച് ആർപ്പാംകോട് ഗേറ്റ് വരെയുള്ള ചിറക്കൽ- അലവിൽ – സ്കൂൾപാറ- അഞ്ചുകണ്ടിപ്പറമ്പ് റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യമാണ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് യാഥാർഥ്യമായത്.  ബ്ലോക്ക് എൻജിനീയറിങ് വിഭാഗം 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്തു. ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കിയാണ് പ്രവൃത്തി പൂർത്തിയാക്കിയത്.

ചിറക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വത്സല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി ജിഷ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പി സരള, വാർഡ് മെമ്പർമാരായ സി വി റീന, കെ കെ നാരായണൻ, പി വി അനില, ഇ രവീന്ദ്രൻ, കൊല്ലൻ മോഹനൻ, ബിറോജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts