Your Image Description Your Image Description

വാടക്കനാല്‍ ഒഎല്‍എഫ് സ്കൂളിനു സമീപം പ്രവർത്തനം ആരംഭിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള നഗര ജനകീയ ആരോഗ്യകേന്ദ്രം പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി.

ആലപ്പുഴ നഗരസഭയിലെ 12-ാമത്തെ ജനകീയ ആരോഗ്യ കേന്ദ്രമാണ് പ്രവർത്തനം ആരംഭിച്ചത്. ജനറല്‍ ഒപി, ലബോറട്ടറി, ജീവിതശൈലി രോഗ നിര്‍ണയം, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള ആരോഗ്യ പരിചരണം എന്നീ ക്ലിനിക്കൽ സേവനങ്ങൾ ഇവിടെ ലഭിക്കും. വാടക്കനാല്‍ വാര്‍ഡിനു പുറമേ കിടങ്ങാംപറമ്പ്, ഇരവുകാട്, വലിയമരം, പവര്‍ഹൗസ്, വഴിച്ചേരി, പൂന്തോപ്പ്, പള്ളാത്തുരുത്തി, ഗുരുമന്ദിരം, കറുകയില്‍, വാടയ്ക്കല്‍, പുന്നമട എന്നീ വാര്‍ഡുകളിലും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. നഗരസഭയ്ക്ക് അനുവദിച്ച എല്ലാ ജനകീയ ആരോഗ്യകേന്ദ്രങ്ങളും ഇതോടെ പൂര്‍ത്തിയായി.
ഉദ്ഘാടനച്ചടങ്ങില്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എ എസ് കവിത, എം ആര്‍ പ്രേം, നസീര്‍ പുന്നക്കല്‍, ആര്‍ വിനീത, നഗരസഭാംഗങ്ങളായ ഹെലന്‍ ഫെര്‍ണാണ്ടസ്, പി റഹിയാനത്ത്, ബി നസീര്‍, ലിന്‍റ ഫ്രാന്‍സിസ്, മോനിഷ ശ്യാം, ജ്യോതി പ്രകാശ്, മേരിലീന്‍, ക്ലാരമ്മ പീറ്റര്‍, മെഡിക്കല്‍ ഓഫീസർമാരായ ഡോ. ഫാത്തിമ, ഡോ. ആസിയ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *