Your Image Description Your Image Description

തമിഴ് നടൻ വിശാലും നടി സായ് ധൻഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. കഴിഞ്ഞ മേയില്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വിശാല്‍ തന്നെയാണ് ഇരുവരുടെയും പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടേയും വിവാഹനിശ്ചയം നടന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

വിശാല്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്.

‘എന്റെ ജന്മദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് ആശംസകളും ആശീര്‍വാദങ്ങളും ചൊരിഞ്ഞ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. സായ് ധന്‍സികയ്‌ക്കൊപ്പം എന്റെ വിവാഹനിശ്ചയം ഇന്ന് നടന്നു എന്ന സന്തോഷവാര്‍ത്ത സന്തോഷപൂര്‍വം അറിയിക്കുന്നു. എല്ലാവരുടേയും അനുഗ്രഹം തേടുന്നു.’ -ഇതാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിശാല്‍ കുറിച്ചത്.

സോളോ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് സായ് ധൻഷിക.

 

 

Related Posts