Your Image Description Your Image Description

ആഗോള അയ്യപ്പ സംഗമത്തിന് ആശംസകളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയ്യപ്പ സംഗമത്തിൽ കേരളത്തിലെ ബിജെപി അംഗങ്ങൾ പങ്കെടുക്കില്ലെന്ന നിലപാടുമായി മുഖം തിരിച്ചു നിൽക്കവേയാണ് ആശംസ അറിയിച്ച് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി എൻ വാസവനും കത്തയച്ചത്.

ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചതിന് നന്ദി പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ഭക്തിയോടൊപ്പം ഐക്യവും ധാർമികമൂല്യങ്ങളും നിറഞ്ഞ ഒരു സംഗമം ആകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ കുറിച്ചു.

പമ്പയിൽ നടക്കുന്നത് അയ്യപ്പ സംഗമമല്ല, ഇടത് രാഷ്ട്രീയ സംഗമമാണെന്ന് വിശേഷിപ്പിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന് യോഗിയുടെ കത്ത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം എന്ന വിമർശനവും അദ്ദേഹം ഉയർത്തിയിരുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും അയ്യപ്പ ഭക്തരുമടക്കം ആയിരങ്ങളാണ് സംഗമ വേദിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്.

Related Posts