Home » Blog » Business » ദിൽജിത് ദോസഞ്ജിനും ജാൻവി കപൂറിനുമൊപ്പം കൊക്ക കോളയുടെ ‘ഹാഫ് ടൈം’ ക്യാമ്പയിൻ
17
കൊച്ചി: ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മനസ്സിനെ വർത്തമാനകാല നിമിഷങ്ങളിലേക് തിരികെ എത്തിക്കുന്നതിനായി പുതിയ ‘ഹാഫ് ടൈം’ പരസ്യ പ്രചാരണം കൊക്ക കോള പ്രഖ്യാപിച്ചു. പ്രശസ്ത താരങ്ങളായ ദിൽജിത് ദോസഞ്ജും ജാൻവി കപൂറുമാണ് പുതിയ ക്യാമ്പയിനിൽ അണിനിരക്കുന്നത്. ആധുനിക ജീവിതത്തിൻ്റെ  ഓട്ടപാച്ചിലിനിടയിൽ നഷ്ടമാകുന്ന അർത്ഥവത്തായ ചെറിയ നിമിഷങ്ങളെ വീണ്ടെടുക്കാനും, ഉന്മേഷദായകമായ ഒരു ഇടവേളയിലൂടെ ആളുകളെ സജീവമാകാനുമാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
ദക്ഷിണേന്ത്യൻ വിപണികൾക്കായി ജാൻവി കപൂർ അഭിനയിക്കുന്ന തമിഴ്, കന്നഡ, പതിപ്പുകളാണ് പുറത്തിറക്കുന്നത്. ഡോൺ ഭട്ടിന്റെ റെട്രോ സംഗീതവും വിവേക് ഹരിഹരൻ, ആരിഫ റെബല്ലോ എന്നിവരുടെ ആലാപനവും ഈ ക്യാമ്പയിന്റെ പ്രത്യേകതയാണ്.