Your Image Description Your Image Description

ദിവസവും രണ്ട് മണിക്കൂർ നേരത്തേക്ക് സ്മാർട് ഫോൺ ഉപയോ​ഗിക്കാൻ പാടില്ലെന്ന നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാനിലെ ഒരു ന​ഗരം. അതിന്റെ പേരിൽ വലിയ വിമർശനമാണ് ടോയോക്കിൽ നിന്നുള്ള അധികൃതർ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. ഓൺലൈനിനോടുള്ള അമിതമായ അഭിനിവേശവും അടിമത്തവും ഇല്ലാതാക്കാനും സ്ക്രീൻടൈം കുറയ്ക്കാനും ഒക്കെ വേണ്ടിയാണ് അധികൃതർ ഇങ്ങനെ ഒരു നിയമം തന്നെ നിർമ്മിക്കാനൊരുങ്ങുന്നത്. എന്നാൽ, ഇത് വലിയ രീതിയിൽ വിമർശനത്തിന് കാരണമായിത്തീരുകയായിരുന്നു.

ഉറക്ക പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ അമിതമായ ഉപയോഗം തടയുക എന്നതാണ് ഈ നിർദ്ദേശത്തിന്റെ ലക്ഷ്യമെന്നാണ് മേയർ മസാഫുമി കോക്കി പറയുന്നത് -ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

Related Posts