Your Image Description Your Image Description

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. ജീവനക്കാർ 30 ലക്ഷം രൂപ തട്ടിയെടുത്തതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ദിയയുടെ അറിവില്ലാതെ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടുകളിലേക്ക് പണം മാറ്റിയ ശേഷം ജീവനക്കാർ ഇത് പങ്കിട്ടെടുക്കുകയായിരുന്നു.

സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ ആഭരണക്കടയായ ‘ഒ ബൈ ഓസി’യിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും. കടയുടെ ക്യു ആർ കോഡിൽ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികൾ പണം തട്ടിയെടുത്തു എന്നതായിരുന്നു കേസ്.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, ജീവനക്കാർ ദിയ കൃഷ്ണയ്ക്കും പിതാവ് കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങൾ അരങ്ങേറിയിരുന്നു. ജീവനക്കാർ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ, കുറ്റം സമ്മതിക്കുന്ന ജീവനക്കാരുടെ വീഡിയോ പുറത്തുവിട്ടുകൊണ്ട് കൃഷ്ണകുമാറിന്റെ കുടുംബം ഇതിനെ പ്രതിരോധിച്ചിരുന്നു.

Related Posts