Your Image Description Your Image Description

ണ്ടുനേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്ത അവസ്ഥയിൽ നിന്ന് ലക്ഷങ്ങൾ വരുമാനം നേടുന്ന നിലയിലേക്ക് ഉയർന്ന ഒരു കലാകാരനുണ്ട്. സൂപ്പർ താരം ഷാരൂഖ് ഖാന്റെ രൂപസാദൃശ്യം മൂലം ശ്രദ്ധേയനായ ഇബ്രാഹിം ഖാദ്രിയുടെ ജീവിതമാണ് ഈ മാറ്റത്തിന് സാക്ഷ്യം വഹിച്ചത്.

ഗുജറാത്തിലെ ജുനഗഡിൽ ഹോർഡിംഗ് ബോർഡുകൾ പെയിന്റ് ചെയ്താണ് ഇബ്രാഹിം ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഷാരൂഖുമായിട്ടുള്ള സാമ്യം പലരും ചൂണ്ടിക്കാണിച്ചിട്ടും, അതൊന്നും കാര്യമാക്കാതെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. എന്നാൽ, ഐപിഎൽ മത്സരം കാണാൻ രാജ്‌കോട്ടിൽ എത്തിയപ്പോൾ ആളുകൾ ഷാരൂഖ് ഖാനാണെന്ന് തെറ്റിദ്ധരിച്ചതോടെയാണ് തനിക്കുണ്ടായ രൂപസാദൃശ്യത്തിൽ ഒരു സാധ്യതയുണ്ടെന്ന് ഇബ്രാഹിം തിരിച്ചറിയുന്നത്.

അക്കാലത്ത് രണ്ട് നേരം ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തിന്റെ ജീവിതം ഇതോടെ മാറി മറിഞ്ഞു. തുടക്കത്തിൽ ഷാരൂഖ് ഖാനെ അനുകരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സംസാരരീതിയോ നൃത്തമോ ഇബ്രാഹിമിന് അറിയില്ലായിരുന്നു. അതിനാൽ പലപ്പോഴും പരിപാടികൾക്ക് പ്രതിഫലം ലഭിക്കാതെ വന്നു. പിന്നീട് ഷാരൂഖിന്റെ മാനറിസങ്ങൾ പഠിച്ചെടുത്തതോടെയാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നത്.

ഇന്ന് ഒരു പരിപാടിക്ക് 1.5 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ ഇബ്രാഹിം പ്രതിഫലം വാങ്ങുന്നുണ്ട്. ഷാരൂഖ് ഖാന്റെ അപരന്മാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരാൾ താനാണെന്നും ഇബ്രാഹിം പറയുന്നു. താൻ തിരസ്കരിക്കുന്ന പരിപാടികൾ മറ്റ് അപരന്മാർക്ക് ലഭിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇബ്രാഹിം അടുത്തിടെ വോഗ് ഇന്ത്യയുടെ കവർ പേജിൽ പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. എന്നാൽ, ഇത്രയൊക്കെ പ്രശസ്തനായെങ്കിലും ഷാരൂഖ് ഖാനെ നേരിൽ കാണാൻ താൽപര്യമില്ലെന്നാണ് ഇബ്രാഹിം പറയുന്നത്. കൂടാതെ, താരങ്ങളെയും അപരന്മാരെയും പരിഹസിക്കുന്ന കോമഡി ഷോകളിൽ നിന്ന് മനപ്പൂർവം വിട്ടുനിൽക്കാറുണ്ടെന്നും ഇബ്രാഹിം വ്യക്തമാക്കി.

 

 

Related Posts