Your Image Description Your Image Description

വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുമതി വളവ്’. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ത്രില്ലറിനോടൊപ്പം ഫാന്റസി ഹ്യൂമറും ചേര്‍ത്താണ് ഈ ചിത്രത്തിന്റെ അവതരണം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വന്‍ മുതല്‍മുടക്കില്‍ ചിത്രീകരിച്ച ചിത്രമാണിത്. വാട്ടര്‍മാന്‍ ഫിലിംസ് ആന്റ് തിങ്ക് സ്റ്റുഡിയോസിന്റെ ബാനറില്‍ വാട്ടര്‍മാന്‍ മുരളിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അര്‍ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നാല്‍പ്പതില്‍പരം ജനപ്രിയരായ അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്. സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, ശ്രാവണ്‍ മുകേഷ്, മനോജ് കെ യു, സിദ്ധാര്‍ഥ് ഭരതന്‍, സാദിഖ്, ശ്രീജിത്ത് രവി, ബോബി കുര്യന്‍ , അഭിലാഷ് പിള്ള, കോട്ടയം രമേശ്, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, സുമേഷ് ചന്ദ്രന്‍, ശ്രീ പഥ്യാന്‍, റാഫി, ശിവ അജയന്‍, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജാ റോസ്, ദേവനന്ദ, ജസ്‌നിയ ജയ ദിഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, ദിന്‍നാഥ് പുത്തഞ്ചേരി, അഭിലാഷ് പിള്ള എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം, ഛായാഗ്രഹണം ശങ്കര്‍ പി വി, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം അജയന്‍ മങ്ങാട്, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ബിനു ജി നായര്‍, സ്റ്റില്‍സ് രാഹുല്‍ തങ്കച്ചന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് നികേഷ് നാരായണന്‍, ഷാജി കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍. കൊല്ലങ്കോട്, നെന്മാറ, ചിറ്റൂര്‍, പൊള്ളാച്ചി ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍സ് ജോലികള്‍ പുരോഗമിക്കുന്ന ഈ ചിത്രം മെയ് മധ്യത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts