തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ ; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : എൽ.ബി.എസ്സ്. സെൻ്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ അടൂർ സബ് സെൻ്ററിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എൽ.സി പാസായവർക്കായി നാല് മാസം ദൈർഘ്യമുളള ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം), പ്ലസ് ടു (കൊമേഴ്‌സ്), ബി.കോം, എച്ച്.ഡി.സി, ജെ.ഡി.സി യോഗ്യതയുളളവർക്ക് മൂന്ന് മാസം ദൈർഘ്യമുള്ള കമ്പ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്‌.ടി യുസിംഗ് ടാലി, എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാവുന്നത് .

www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടൂർ എൽ.ബി.എസ്സ് സബ്സെന്റ്റർ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.

More From Author

Leave a Reply

Your email address will not be published. Required fields are marked *