Your Image Description Your Image Description

പാലക്കാട്: ഷൊർണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകൻ മുഹമ്മദ് ഫായിക്കിനാണ് (9) നായയുടെ കടിയേറ്റത്.

സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോകുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്. ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാർത്ഥി ചികിത്സ തേടി.

Related Posts