Your Image Description Your Image Description

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ബിവറേജ് ഷോപ്പില്‍ ഷട്ടര്‍ കുത്തിപ്പൊളിച്ച് മോഷണം. തെക്കുഭാഗം ചൂരക്കാട് ബീവറേജ് ഷോപ്പിലാണ് മോഷണം നടന്നത്. 5570 രൂപ വിലവരുന്ന മദ്യമാണ് ഷോപ്പിൽ നിന്നും നഷ്ടപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ 12.45നും 1.05നും ഇടയ്ക്കാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഷോപ്പിന്റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.

ബിവറേജ് ഷോപ്പില്‍ കയറിയ മോഷ്ടാവ് ആദ്യം പണം സൂക്ഷിച്ചിരിക്കുന്ന ഭാഗത്ത് തിരച്ചില്‍ നടത്തുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പണം കിട്ടാതെ വന്നതോടെ ഇയാള്‍ വില കൂടിയ രണ്ട് ഫുള്‍ മദ്യക്കുപ്പികളെടുത്ത് കടന്നുകളയുകയായിരുന്നു. സിസിടിവിയില്‍ പെടാതിരിക്കാന്‍ ഇയാള്‍ തലചെരിച്ച് നടക്കുന്നതായും ചില ദൃശ്യങ്ങളില്‍ കാണാം. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹില്‍പ്പാലസ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Posts