Your Image Description Your Image Description

പാലക്കാട് : പാലക്കാട് തൃത്താലയിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപികയെയാണ് (21) മരിച്ചത്.

കിടപ്പ് മുറിയിലെ ജനൽകമ്പിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേ സമയം മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം എന്ന ഒറ്റവരി മാത്രമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *