Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൂജപ്പുര സ്വദേശി അമൽ(28) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1.865 ഗ്രാം എംഡിഎംഎയും 183 ഗ്രാം എക്സൈസ് കഞ്ചാവും കണ്ടെടുത്തു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അമൽ അറസ്റ്റിലായത്.

അതേസമയം മലപ്പുറം ഊരകത്ത് രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടുപേരെയും എക്സൈസ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി ബിനോദ് ലെറ്റ് (33 വയസ്), ബീഹാർ സ്വദേശി അഖിലേഷ് കുമാർ(31 വയസ്) എന്നിവരാണ് പിടിയിലായത്. മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ. ജയേഷ്കുമാറും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Related Posts