Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ സൂപ്രണ്ടായി ഡോ. സി.ജി ജയചന്ദ്രനെ നിയമിച്ചു. നിലവിൽ മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഇദ്ദേഹം. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന പരാതികൾക്കിടെയാണ് ഈ മാറ്റം. മുൻ സൂപ്രണ്ട് ഡോ. സുനിൽകുമാർ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു.

തുടർച്ചയായ വിവാദങ്ങളെത്തുടർന്ന് സൂപ്രണ്ട് സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഡോ. ബി.എസ് സുനിൽ കുമാർ കത്ത് നൽകിയിരുന്നു. ചികിത്സാ ഉപകരണങ്ങളുടെ ക്ഷാമത്തെക്കുറിച്ച് വെളിപ്പെടുത്തിയ ഡോ. ഹാരിസിനെതിരെ മുൻ സൂപ്രണ്ടും പ്രിൻസിപ്പലും നടത്തിയ വാർത്താ സമ്മേളനം വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തലുമായി ഡോ. ഹാരിസ് ചിറക്കൽ രംഗത്തെത്തിയിരുന്നു. ആരോഗ്യവകുപ്പിനെതിരെ ശക്തമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ആശുപത്രിയിൽ ആവശ്യത്തിന് ഉപകരണങ്ങളില്ലെന്നും, അവ വാങ്ങി നൽകാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലെന്നും ഡോ. ഹാരിസ് പറഞ്ഞിരുന്നു.

Related Posts