Your Image Description Your Image Description

ന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ വിവാദമായ ഒന്നായിരുന്നു ഇരു ടീമുകളുടെയും കുറഞ്ഞ ഓവർ നിരക്ക്. ഇപ്പോഴിതാ സ്ലോ ഓവർ റേറ്റിന്റെ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ.

‘കുറഞ്ഞ ഓവർനിരക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ക്യാപ്റ്റൻമാർക്ക് പിഴശിക്ഷ നൽകുന്നതുകൊണ്ട് കാര്യമില്ല. ക്രിക്കറ്റ് താരങ്ങളെല്ലാം സാമ്പത്തികമായി ഉന്നത നിലയിലുള്ളവരാണ്. നല്ല വരുമാനമുള്ള ഇവർക്ക് പിഴശിക്ഷ നൽകുന്നതുകൊണ്ട് കാര്യമില്ല’ മൈക്കൽ വോൺ പറഞ്ഞു.

അതേസമയം ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം 75 ഓവർ മാത്രം കളി നടന്ന സാഹചര്യത്തിലായിരുന്നു വോണിന്റെ പ്രതികരണം. മത്സരത്തിന്റെ ആദ്യ ദിനവും 83 ഓവർ മാത്രമാണ് കളി നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് നഷ്ടമായത് 23 ഓവറുകളാണ്.

Related Posts