Your Image Description Your Image Description

രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ മോഹൻലാലിന് അഭിനന്ദനങ്ങളുമായി നടൻ കമൽ ഹാസൻ. മോഹൻലാലിന്റെ നേട്ടത്തിൽ സന്തോഷവും അഭിമാനവും പങ്കുവെച്ചുകൊണ്ട് കമൽ ഹാസൻ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു. “തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരനാണ് എന്റെ പ്രിയ സുഹൃത്ത് ലാലേട്ടൻ. ഈ അംഗീകാരം തികച്ചും അർഹമായ ഒന്നാണ് എന്നാണ് കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

‘എന്റെ പ്രിയസുഹൃത്ത് ലാലേട്ടന് ദാദാസാഹേബ് ഫാൽക്കെ അവാ‍ർഡ് നൽകി ആദരിച്ചത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ സ്പർശിക്കുകയും തലമുറകൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന ഒരു യഥാർത്ഥ കലാകാരൻ. തികച്ചും അർഹമായ അംഗീകാരം’, കമൽ ഹാസൻ കുറിച്ചു.

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച നടൻ മോഹൻലാൽ, ഇത് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞു. ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്നില്ലെന്നും, തനിക്ക് ലഭിച്ച ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts