Your Image Description Your Image Description

കാസർകോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തിൽ മരണം ആറായി.മരിച്ചവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. മരണം ആറായി; മരിച്ചവരിൽ 11 വയസുള്ള പെൺകുട്ടിയും അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ബസിന്റെ ബ്രേക്ക്‌ നഷ്ടപെട്ടതാണ് അപകട കാരണം. ബസിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.

അമിത വേഗത്തിൽ കാസർകോട് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. സർവീസ് റോഡ് വഴി പോകേണ്ട ബസ് ദേശീയപാതയിലേക്ക് കയറിയതാണ് അപകടത്തിന്റെ പ്രധാന കാരണം. ബസ് ആദ്യം ബസ് കാത്തുനിന്ന ആളുകൾക്കിടയിലേക്കും പിന്നീട് ഓട്ടോറിക്ഷയിലേക്കും ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

Related Posts