ചെന്നൈ : തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടി. കന്നി മത്സരത്തിനിറങ്ങിയ ടിവികെയ്ക്ക് ലീഡ്. ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിന്തള്ളി ബിജെപിക്ക് ആധിപത്യ ലീഡ്. സിപിഎം രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. അസമിൽ ബിജെപിക്ക് വൻ ലീഡ്. 64 എന്ന കേവലഭൂരിപക്ഷ സംഖ്യയും ബിജെപി മറികടന്നു. കോൺഗ്രസ് പിന്നിൽ.
പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിന് ലീഡ്. ടിവികെ നാല് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. തമിഴ്നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ 824 മണ്ഡലങ്ങളാണുള്ളത്. ഇതിൽ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ വോട്ടെണ്ണൽ 24 നേ നടക്കൂ. ക്രമക്കേടുകൾ നടന്നുവെന്ന പരാതികളെത്തുടർന്ന് 21ന് ഇവിടെ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്.
