Home » Blog » kerala Max » തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 100 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
4

തിരുവനന്തപുരം: കോവളം ബൈപ്പാസ് ജങ്ഷനിൽ 100 ഗ്രാം എംഡിഎംഎയുമായി ശ്രീകാര്യം, തുമ്പ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. പോലീസ് വാഹനത്തേയും ഡാൻസാഫിന്റെ വാഹനവും ഇടിച്ചുതെറുപ്പിച്ച ശേഷം നിർത്താതെ പോയ സംഘത്തെ സാഹസികമായി പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട അനന്തു കൃഷ്ണൻ (31), തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ സൗത്ത് തുമ്പ സ്വദേശി തോമസ് ടെറി (29) എന്നിവരാണ് സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

തമിഴ്‌നാട്ടിൽനിന്നും കാർ മാർഗം കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ഇവരുടെ കാർ പിന്തുടരുന്നുണ്ടായിരുന്നു. കോവളത്ത് എത്തിയപ്പോൾ പോലീസ് ഇവരെ തടഞ്ഞു. എന്നാൽ ഇവിടെവെച്ച് കാർ നിർത്തിയശേഷം വീണ്ടും പിന്നോട്ടേക്ക് എടുത്ത്, പോലീസ് വാഹനവും ഡാൻസാഫിന്റെ പേഴ്‌സണൽ വാഹനവും ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോവുകയായിരുന്നു. പിന്നാലെ പാഞ്ഞ പോലീസ് സംഘം സഹസികമായാണ് ലഹരിസംഘത്തെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *