Your Image Description Your Image Description

കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ആര്യ ബാബുവും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ, ഓസ്ട്രേലിയയിൽ നിന്നുള്ള ചിത്രങ്ങളാണ് സിബിനും ആര്യയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ അഡ്‍ലെയ്‌ഡിൽ നിന്നുള്ള ചിത്രങ്ങളാണ് ആര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കല്യാണത്തിന് മുമ്പ് തന്നെ തങ്ങൾ കമ്മിറ്റ് ചെയ്ത ഒരു ഷോയുണ്ട്. അതിന്റെ ഭാഗമായാണ് ഓസ്ട്രേലിയയ്ക്ക് വന്നതെന്ന് ആര്യ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. കല്യാണം കഴിഞ്ഞ അടുത്ത ദിവസം തന്നെ ഓസ്ട്രേലിയയിലേക്ക് പുറപ്പെടേണ്ടി വന്നെന്നും ആര്യ പറഞ്ഞിരുന്നു. മകൾ ഖുഷി നാട്ടിൽ അമ്മക്കൊപ്പമാണെന്നും താരം അറിയിച്ചിരുന്നു.

മനോഹരമായ സൂര്യാസ്തമയങ്ങൾ, തണുത്ത കടൽ‌ക്കാറ്റ്, അവന്റെ ഊഷ്മളമായ ആലിംഗനങ്ങളും”, എന്ന അടിക്കുറിപ്പോടെയാണ് സിബിനൊപ്പം ഓസ്ട്രേലിയയിൽ നിന്നുള്ള ചിത്രങ്ങൾ ആര്യ പങ്കുവെച്ചിരിക്കുന്നത്. ആര്യയുടെയും സിബിന്റെയും സുഹൃത്തുക്കളും സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ് പോസ്റ്റിനു താഴെ സ്നേഹം അറിയിച്ച് കമന്റ് ചെയ്യുന്നത്. ”നിങ്ങൾ രണ്ട് പേരും പൊളി ആണ്. നിങ്ങളെ രണ്ട് പേരെയും കാണുമ്പോൾ ഒരുപാട് സന്തോഷം ആണ്”, എന്നാണ് പോസ്റ്റിനു താഴെ ആരാധകരിലൊരാൾ കമന്റ് ചെയ്തിരിക്കുന്നത്

 

 

Related Posts