Your Image Description Your Image Description

ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മദ്രാസിയിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. തങ്കപ്പൂവേ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് അനിരുധും വരികൾ എഴുതിയിരിക്കുന്നത് വിവേകുമാണ്.ഗാനം ആലപിച്ചിരിക്കുന്നത് രവി ജി ആണ്.എ ആർ മുരുഗദോസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിൻ സ്റ്റീഫൻ നേതൃത്വം നൽകുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെപ്റ്റംബർ 5, തിരുവോണദിനത്തിലാണ് മദ്രാസി തിയറ്ററുകളിലേക്കെത്തുന്നത്‌.

ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത്, വിദ്യുത് ജാംവാല്‍, ബിജു മേനോൻ, ഷബീർ കല്ലറയ്ക്കല്‍, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Posts