ഡൽ​ഹി വിമാനത്താവളത്തിന്റെ റൺവേ നവീകരിക്കും; ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിരവധി വിമാനസർവീസുകൾ റദ്ദാക്കും

ഡൽഹി: ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിരവധി വിമാനസർവീസുകൾ റദ്ദാക്കും. 114 പ്രതിദിന സർവീസുകളാണ് റദ്ദാക്കുന്നത്. ​ഗതാ​ഗതകുരുക്ക് മൂലം മെയ് മാസത്തിൽ നടത്താനിരുന്ന നവീകരണ പ്രവർത്തനങ്ങൾ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയായിരിക്കും നടക്കുക.

ഡൽഹി വിമാനത്താവളത്തിൽ 1,450 വിമാനസർവീസുകൾ പ്രതിദിനമുള്ളത്. നാല് റൺവേകളും T1, T3 എന്നീ രണ്ട് ടെർമിനലുകളുമുണ്ട്. അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി T1 നിലവിൽ അടച്ചിട്ടിരിക്കുകയാണ്.ഡൽ​ഹിയിൽ ഇടയ്‌ക്കിടയ്‌ക്ക് ഉണ്ടാകുന്ന കടുത്ത മൂടൽമ‌ഞ്ഞ് നിരവധി സർവീസുകളെ പ്രതിസന്ധിയിലാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നവീകരണപ്രവർത്തനങ്ങൾ നടക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *