Your Image Description Your Image Description

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയുവിലെ മുൻ വിദ്യാര്‍ഥി നേതാവ് ഉമർ ഖാലിദ് സുപ്രീംകോടതിയിൽ ജാമ്യ ഹർജി നൽകി. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹർജി.

ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജെഎൻയു വിദ്യാര്‍ത്ഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ പ്രതികളായ ഉമര്‍ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷയാണ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയത്.

ഡൽഹിയിലെ കലാപത്തിന് ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ delhi പൊലീസ് അറസ്റ്റ് ചെയ്തത്.അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യു.എ.പി.എ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

 

 

Related Posts