Home » Blog » Kerala » ഡ്രോൺ ആക്രമണം; സർവീസുകൾ താത്കാലികമായി നിർത്തിവെച്ച് കുവൈത്ത് എയർവേയ്‌സ്
20

കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് എയർവേയ്‌സ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. റദ്ദാക്കിയ വിമാനങ്ങൾ പുനഃക്രമീകരിക്കുമെന്നും പുതിയ സമയക്രമം ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരെ അവരുടെ ബുക്കിങ് വിവരങ്ങളിൽ നൽകിയിട്ടുള്ള ഫോൺ നമ്പറുകളിലൂടെയും ഇ-മെയിലിലൂടെയും നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും. യാത്രക്കാർ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും കുവൈത്ത് എയർവേയ്‌സ് അഭ്യർത്ഥിച്ചു.

കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 1 കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. നിരവധി പേർക്കാണ് പരിക്കേറ്റത്. അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ഈ ടെർമിനൽ കെട്ടിടത്തിന് ​ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും സിവിൽ ഏവിയെഷൻ അധികൃതർ സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ ഒന്നിനാണ് ടെർമിനൽ ഒന്നിൽ സർവീസുകൾ പുനഃരാരംഭിച്ചിരുന്നത്.