Home » Blog » Kerala » ‘പിണറായി വിജയന്‍ എല്ലാ കാലത്തും പ്രതിപക്ഷ നേതാവായി തുടരട്ടെയെന്ന് ആശംസിക്കുന്നു’; വി ടി ബല്‍റാം
21

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും ഇടതുപക്ഷത്തെയും പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ. അപ്പുറത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയായിരുന്നു എല്‍ഡിഎഫ്. 26 സീറ്റിലേക്ക് സിപിഐഎം ചുരുങ്ങിയെങ്കില്‍ ആത്മ പരിശോധന നടത്തണം. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരരുത് എന്ന് പറയാറുണ്ടെന്നും വി ടി ബല്‍റാം പറഞ്ഞു. പിണറായി വിജയന്‍ എല്ലാ കാലത്തും പ്രതിപക്ഷ നേതാവായി തുടരട്ടെയെന്ന് ആശംസിക്കുന്നുവെന്ന് വി ടി ബല്‍റാം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ചെറിയ ആശങ്കയുണ്ടായിരുന്നു. ഇപ്പോഴത് മാറിയെന്നും വി ടി ബല്‍റാം പരിഹസിച്ചു.

“അപ്പുറത്തിരിക്കുന്ന ആളുകളെ കുറിച്ച് ഞങ്ങള്‍ക്ക് ദുഃഖവും സഹതാപവും ഉണ്ട്. മുന്‍പ് നിങ്ങള്‍ ഇങ്ങനെയായിരുന്നില്ല. അപ്പുറത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയായിരുന്നു. 26 സീറ്റിലേക്ക് സിപിഐഎം ചുരുങ്ങിയെങ്കില്‍ ആത്മ പരിശോധന നടത്തണം. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരരുത് എന്ന് പറയാറുണ്ട് . ആ അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. പിണറായി വിജയന്‍ എല്ലാകാലത്തും ആ കസേരയില്‍ തുടരട്ടെ എന്ന് ആശംസിക്കുന്നു. സമീപനത്തില്‍ മാറ്റം ഇല്ലെങ്കില്‍ കേരളത്തിന് അപകടകരമാണ്. കാരണം മുന്‍പിലാത്ത ചില ഭീഷണികള്‍ സഭയില്‍ അടക്കം ഉയര്‍ന്നുവന്നിരിക്കുന്നു. ഗൗരവം മനസ്സിലാക്കണം. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി നില്‍ക്കണം. നഷ്ടപ്പെട്ടുപോയ കുത്തൊഴുക്കുകളെ നിങ്ങള്‍ തിരിച്ചുപിടിക്കാനുള്ള എളിയ പരിശ്രമം നടത്തണം.” – വി ടി ബല്‍റാം പറഞ്ഞു.