Home » Blog » kerala Max » ഡോക്ടറെ ആക്രമിച്ച കേസ്! യുവനടി അതുല്യ ചന്ദ്രൻ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ജാമ്യം; ഡോക്ടറുടെ ഫോണിൽ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ
vd-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-5-680x450

കൊച്ചി: ഡോക്ടറെ ആക്രമിച്ച കേസിൽ യുവനടി അതുല്യ ചന്ദ്രൻ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ജാമ്യം. അതുല്യ ചന്ദ്രൻ, ബിബിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. 12 പേർ പ്രതികളായ കേസിൽ ഇതുവരെ മൂന്ന് പേർ മാത്രമാണ് പിടിയിലായിട്ടുള്ളത്.

അതിനിടെ, ആക്രമണ കേസിലെ പരാതിക്കാരനും ബലാത്സംഗ കേസിൽ പ്രതിയുമായ ഡോക്ടർ ജോൺസൺ കെ. വർഗീസിന്റെ ഫോണിൽ നിന്ന് പന്ത്രണ്ടോളം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ യുവതികൾ പരാതിയുമായി മുന്നോട്ടുവന്നാൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ ഒളിവിൽ കഴിയുന്ന ഡോക്ടർക്കായി പൊലീസ് ഉടൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

Leave a Reply

Your email address will not be published. Required fields are marked *