Your Image Description Your Image Description

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ചിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 36 വയസ്സിൽ താഴെ.

താൽപര്യമുളള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30 ന്  രാവിലെ 11 ന് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ എഴുത്തുപരീക്ഷയ്ക്കും  അഭിമുഖത്തിനും ഹാജരാകണം.  ഫോൺ: 0477 2282015

Leave a Reply

Your email address will not be published. Required fields are marked *