Your Image Description Your Image Description

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളുടെ സുരക്ഷാ രീതികളില്‍ മാറ്റം വരുത്തി ആർബിഐ. ദീര്‍ഘകാലമായി ആശ്രയിച്ചിരുന്ന എസ്എംഎസ് അധിഷ്ഠിത ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി.) സംവിധാനം ഘട്ടം ഘട്ടമായി ഒഴിവാക്കിയിരിക്കുകയാണ് ഇപ്പോൾ. റിസ്‌ക് അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടിലേക്ക് രാജ്യത്തെ മുഴുവന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയേയും മാറ്റാനാണ് പുറത്ത് വന്നിരിക്കുന്ന ആർബിഐ നിര്‍ദേശം.

2026 ഏപ്രില്‍ മുതല്‍ യു.പി.ഐ. ഇടപാടുകള്‍ ഉള്‍പ്പെടെ ആഭ്യന്തര ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ഇത്തരത്തിലുള്ള വെരിഫിക്കേഷന്‍ നിര്‍ബന്ധമാകും. നിലവിലുള്ള ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സംവിധാനത്തിനപ്പുറമുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ഈ പുതിയ നിയമങ്ങള്‍ എത്തിയിരിക്കുന്നത്.

Related Posts