Your Image Description Your Image Description

മുംബൈ: അടുത്ത വര്‍ഷത്തെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം അഹമ്മദാബാദിലോ കൊളംബോയിലോ ആയിരിക്കും.ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് മത്സര നടക്കാന്‍ സാധ്യത. മത്സരക്രമം ഐസിസി ഉടന്‍ പുറത്തിറക്കും.

ഇന്ത്യയും ശ്രീലങ്കയും വേദിയാവുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാൻ ഫൈനലിൽ എത്തിയില്ലെങ്കിൽ അഹമ്മദാബാദിൽ തന്നെയായിരിക്കും ഫൈനൽ.രാഷ്ട്രീയ കാരണങ്ങളാല്‍ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുക.

ഇരുപത് ടീമുകള്‍ നാല് ഗ്രൂപ്പിലായി മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. സൂപ്പര്‍ എട്ടിലെ ടീമുകള്‍ വീണ്ടും രണ്ട് ഗ്രൂപ്പിലായി ഏറ്റുമുട്ടും. ഇതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമിയിലെത്തും. ലോകകപ്പില്‍ ആകെ 55 മത്സരങ്ങളുണ്ടാവും.

അതേസമയം, അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ എം എസ് ധോണിയെ ഇന്ത്യന്‍ ടീമിന്റെ മെന്ററാക്കാന്‍ ബിസിസിഐ നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്.

 

 

 

Related Posts