ട്രെയിനില്‍ നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു

ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു. ചെറുതുരുത്തി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിന്തോൾ (40) ആണ് മരിച്ചത്. ചാലക്കുടിയിൽ വെച്ചാണ് സംഭവം.

നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ അവിടെ ഇറങ്ങിയില്ല.

തുടര്‍ന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോള്‍ ഇവര്‍ എടുത്ത് ചാടുകയായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *